കോട്ടയം: അഴിമതി ആരോപണ വിധേയനായ മന്ത്രി കെ.എം.മാണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 10ന് രാവിലെ 10ന് കളക്ട്രേറ്റ് മാര്‍ച്ച് നടത്തും. ഗാന്ധി പ്രതിമയുടെ സമീപത്തുനിന്നും ആരംഭിക്കുന്ന മാര്‍ച്ച് കളക്ട്രേറ്റില്‍ എത്തിച്ചേരുമ്പോള്‍ ധര്‍ണ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: