അമ്പലപ്പുഴ: വൃക്കരോഗിയായ ഒന്‍പത് വയസുകാരി ചികിത്സയ്ക്ക് സന്മനസുള്ളവരുടെ കാരുണ്യം തേടുന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ വലിയപറമ്പ് വീട്ടില്‍ ബിജു-സിന്ധു ദമ്പതികളുടെ മകള്‍ വിജിതയാണ് ഒന്നരവര്‍ഷക്കാലമായി രണ്ടു വൃക്കകളും തകരാറിലായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നത്. മരംവെട്ടു തൊഴിലാളിയായ ബിജുവിന് യാതൊരു നിര്‍വാഹവുമില്ല ഈ കുട്ടിയുടെ ചികിത്സാചെലവിന്. ബിജുവിന് മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് കഴിയുന്നതുമൂലം ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്. മൂത്തകൂട്ടി കിച്ചു ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. രണ്ടാമത്തെ കുട്ടിയാണ് വിജിത. മൂന്നാമത്തെ കുട്ടിക്ക് ഒന്നര വയസാണുള്ളത്. എന്നാല്‍ ഇവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം പോലും വയറുനിറച്ചു കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ബിജു-സിന്ധു ദമ്പതികള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിജിതയുടെ വൃക്കയുടെ തകരാറു പരിഹരിച്ചു രോഗം മാറ്റാന്‍ 10 ലക്ഷം രൂപയാണ് വേണ്ടത്. കനിവുളളവര് സഹായിച്ചാല്‍ ഈ കുടുംബത്തെ രക്ഷപെടുത്താം. അക്കൗണ്ട് നമ്പര്‍: 67076476042, എസ്ബിടി പുന്നപ്ര. ഫോണ്‍: 7558918715.
പ്രതികരിക്കാൻ ഇവിടെ എഴുതുക: