ചങ്ങനാശേരി: പുതിയ വ്യാപാര തന്ത്രങ്ങളുമായി കഞ്ചാവ് സംഘം സ്ക്കൂളുകളില്‍ പിടിമുറുക്കുന്നു. മോഹിപ്പിച്ച് അടിമകളാക്കിമാറ്റുന്ന പുതിയ രീതി കൂടുതല്‍ വിദ്യാര്‍ത്ഥികളെ മയക്കുമരുന്നിന് അടിമയാക്കുന്നതായാണ് പുതിയ വിവരം. ഇതിനായി സ്ത്രീകളെയും കോളേജ് വിദ്യാര്‍ത്ഥികളെയും കഞ്ചാവ് മാഫിയ റിക്രൂട്ട് ചെയ്യുന്നുണ്ട്. ബസ് സ്റ്റാന്‍ഡുകളും സിനിമാ തീയേറ്ററുകളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം. സ്കൂള്‍ കുട്ടികള്‍ വരെ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. ഉണ്ടദിനേശ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ബിഡിയാണ് കഞ്ചാവുകാര് തുടക്കക്കാര്‍ക്ക് നല്‍കുന്നത്. ഈ സംഘത്തില്‍ എത്തുന്ന പുതിയ വിദ്യാര്‍ത്ഥിക്ക് ആദ്യം പുക കാണാനുള്ള ഭാഗ്യമേ നല്‍കൂ. വലിക്കുന്ന ആള് പറയും ഇതില്‍ അകപ്പെടരുതെന്ന്. സ്നേഹത്തോടെ ഉപദേശവും നല്‍കും. വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുള്ള തന്ത്രപരമായ നീക്കമാണിത്
പിന്നീട് വേണമെങ്കില്‍ ഫ്രീയായി ഒരു പുക എടുത്തോളാന്‍ പറയും. അങ്ങനെ ചുണ്ടില്‍ നിന്ന് ചുണ്ടിലേക്ക് പുക പകരുന്നതാണ് അടുത്ത പടി. ഇങ്ങനെ പതുക്കെ പതുക്കെ കുട്ടികള്‍ ഇതിന് അടിമയാകുന്നു. പിന്നീട് പുക നുണയാന്‍ കള്ളം പറഞ്ഞ് വീട്ടില്‍നിന്നും പണം സംഘടിപ്പിക്കും. ഒരുമാസം ജില്ലയില്‍ കുറഞ്ഞത് 500 കിലോ കഞ്ചാവെങ്കിലും എത്താരുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. മൊത്തക്കച്ചവടക്കാരായ പത്തുപേരാണ് നിലവില്‍ ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. 10,000 രൂപയ്ക്കു കമ്പം, തേനി മാര്‍ക്കറ്റുകളില്‍ നിന്നുംകഞ്ചാവ് വാങ്ങുന്ന മൊത്തക്കച്ചവടക്കാര്‍ ഇവിടെ വില്‍ക്കുന്നത് 20,000 രൂപ മുതല്‍ 30,000 രൂപ വരെയ്ക്കാണ്. രണ്ടുഗ്രാം മാത്രമുള്ള ഒരു പൊതി കഞ്ചാവ് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നത് 120 മുതല്‍ 150 വരെ രൂപയ്ക്കാണ്. കിലോയ്ക്ക് 150 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് വിറ്റുകിട്ടുന്നത് 75,000 രൂപ വരെയാണ്. അധികൃതരുടെ അടിയന്തര ശ്രദ്ധ വിദ്യാലയങ്ങളുടെ സമീപത്തേക്ക് എത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.നഗരം കഞ്ചാവുമാഫിയകളുടെ താവളമായി മാറുമ്പോള്‍ രക്ഷിതാക്കള്‍ ഭയവിഹ്വലരാണ്. നാട്ടില്‍ കഞ്ചാവു വില്പന തകൃതിയായി നടക്കുന്നത് പല രക്ഷിതാക്കള്‍ക്കുമറിയാം. ആരും പുറത്ത് പറയാറില്ല. മയക്ക് മരുന്ന് മാഫിയ പ്രദേശത്ത് ശക്തമായതായാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്. പോലീസിന്റേയും എക്സൈസിന്റേയും സത്വര ശ്രദ്ധ ഉണ്ടാകണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: