കോട്ടയം: തിരുവാറ്റ ശ്രീരാമ ഹനുമാന് ക്ഷേത്രത്തിലെ നവീകരിച്ച ശ്രീരാമന്റെയും ഹനുമാന്റെയും സോപാനങ്ങളുടെ സമര്‍പ്പണം 17ന് വൈകിട്ട് 6.30ന് നടക്കും. ക്ഷേത്രം തന്ത്രി കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന് നമ്പൂതിരി, ഡോ. ജയപ്രകാശ്, ഡോ. ശശികുമാര്‍, ഡോ. പി.ആര്. കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശബരി ഗ്രൂപ്പ് ചെയര്മാന് ശ്രീകുമാര്‍ സോപാന സമര്‍പ്പണം നിര്‍വ്വഹിക്കും. ഇതിനു മുന്നോടിയായി 10 മുതല്‍ 16 വരെ വൈകിട്ട് 6.45ന് സോമശേഖരന്‍, ഡോ.വിശ്വനാഥന് നമ്പൂതിരി, അജിതന് നമ്പൂതിരി, വിഎന്‍എസ് വടക്കേമഠം, വെങ്കിടകൃഷ്ണന്‍ പോറ്റി, ഡോ. ഹരിശര്‍മ്മ, പ്രൊഫ. നാരായണ പണിക്കര്‍ എന്നിവരുടെ പ്രഭാഷണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: