അഗളി: അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് അന്യാധീനപ്പെ’ ഭൂമി കണ്ടെത്തി നല്്കാന് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. 2800 ഏക്കര്‍ ഭൂമിയാണ് ആദിവാസികള്‍ക്ക് കണ്ടെത്തി നല്‍കേണ്ടത്. 982 ഏക്കര്‍ ഭൂമി വെരിഫിക്കേഷന് നടത്തികഴിഞ്ഞതായി സബ് കളക്ടര്‍ നൂഹ് ബാവ ഐഎഎസ് പറഞ്ഞു. പട്ടിമാളം, നരസിമുക്ക് പ്രദേശത്ത് 156.5 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയില്‍ സംയുക്ത പരിശോധന നടത്തി. പ്രദേശത്ത് കുടിവെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയ ഫെസിലിറ്റികള്‍ ലഭ്യമാവുകയും ആദിവാസികള്‍ക്ക് ഭൂമി വാസയോഗ്യമെന്ന് ബോധ്യമാവുകയും ചെയ്താല്‍ ഭൂമി വിതരണം നടത്തും.
മുമ്പ് ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്തി വിതരണം നടത്തിയിരുെങ്കിലും വാസയോഗ്യമല്ലാത്തതിനാല്‍ ആദിവാസികള്‍ ഭൂമി ഉപേക്ഷിക്കുകയാണുണ്ടായത്. 1999ലെ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആദിവാസികള്‍ക്കു ഭൂമി ഏറ്റെടുത്തു നല്‍കുന്നത്. ഓന്തന്മല, കുന്നംചാള, കാറ്റു വളവ്, പട്ടിമാളം, വെച്ചപ്പതി തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. സബ് കളക്ടര്‍ നൂഹ് ബാവ, ഐടിഡിപി ഓഫീസര്‍ രാമചന്ദ്രന് ,ഡിഎഫ്ഒ രാജു തോമസ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരായ പത്മനാഭന്, റൂബിന് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: