കരുനാഗപ്പള്ളി: ഓച്ചിറ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമി സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നല്‍കാനുള്ള വില്ലേജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി കരുനാഗപ്പള്ളി താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ഓച്ചിറ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
സംസ്ഥാനസെക്രട്ടറി ഇ.എസ്.ബിജു ധര്‍ണ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ക്കുമുമ്പ് ക്ഷേത്രാചാരപ്രകാരമുള്ള ചടങ്ങുകള്‍ നടന്ന ആല്‍ത്തറ ഉള്‍പ്പെടുന്ന സ്ഥലം കയ്യേറാന്‍ സ്വകാര്യവ്യക്തിക്ക് നല്കിയ അനുമതി പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും അനധികൃതമായി നിര്‍മ്മിച്ച കടമുറികള്‍ ഹിന്ദഐക്യവേദി പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ഗ്രാമജില്ലാകാര്യവാഹ് എ.വിജയന്, അഡ്വ.പി.കെ.സുധീര്‍, ഓച്ചിറ രവികുമാര്‍, ആര്.മോഹനന്, അനില്‍ വാഴപ്പള്ളി എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് പുത്തൂര്‍ തുളസി, സതീഷ് തേവനത്ത്, വിജയന്‍പിള്ള, ഷാനവാസ് പണിക്കര്‍, ഷാബു വയലിത്തറ കാര്ത്തികേയന്, അധീഷ്, അപ്പു കണ്ണാട്ട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: