ഇടുക്കി : പന്ത്രണ്ട് വര്‍ഷം മുന്‍പ് മോഷണം പോയ മൊബൈല്‍ സിം കാര്‍ഡ് സി.പി.എം നേതാവ് ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തി. പീരുമേട് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ദിനേശനാണ് മോഷണം പോയ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത്. 9447213049 എന്ന ഫോണ്‍ നമ്പര്‍ മുണ്ടക്കയം സ്വദേശിയായ വര്‍ക്ക്ഷോപ്പ് ഉടമ ദിനോയാണ് ഉപയോഗിച്ചിരുന്നത്. 2002 യാത്രയ്ക്കിടെ ഇയാളുടെ മൊബൈല്‍ മോഷണം പോയി. പോലീസില്‍ പരാതി നല്‍കാനുള്ള വിവേകമില്ലാതിരുന്നതിനാല് ദിനോ മറ്റൊരു ഫോണ്‍ വാങ്ങി ഉപയോഗിച്ചു. ഒരു മാസം മുന്‍പ് കുട്ടിക്കാനത്തെ പോലീസ് ക്യമ്പിലേക്ക് സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ നോക്കൂലി പ്രശ്നത്തില്‍ ബഹളം വച്ചു. കോണ്‍ട്രാക്ടറോട് 25000 രൂപ സിപിഎം കാര്‍ ആവശ്യപ്പെട്ട് മൊബൈല്‍ ഫോണിലൂടെ ഭീഷണിയും മുഴക്കി. ഈ പ്രശ്നം കോണ്ട്രാക്ടര് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുണ്ടക്കയം സ്വദേശിയുടെ അഡ്രസിലുള്ള ഫോണില്‍ നിന്നാണ് ഭീഷണി വന്നതെന്ന് വ്യക്തമായത്. തുടര്‍ന്ന് മുണ്ടക്കയം സ്വദേശി ദിനോയെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അപ്പോഴാണ് മോഷണം പോയ മൊബൈല്‍ സിപിഎം നേതാവ് ദിനേശനാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിവാദ ഫോണ്‍ നമ്പരില്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ സിപിഎം നേതാവ് ദിനേശന് തന്നെ ഫോണെടുത്തു. മോഷണം പോയ മൊബൈലാണ് ഉപയോഗിക്കുന്നതെന്ന് അറിയിച്ചതോടെ നേതാവ് ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരിക്കുകയാണ്. പീരുമേട് എസ്.ഐയെ ആക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഈ സി.പി.എം നേതാവ്. മോഷ്ടിച്ച ഫോണ്‍ ഉപയോഗിച്ച സംഭവത്തെക്കുറിച്ച് നിയമോപദേശം തേടിയതിന് ശേഷം നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. മോഷണ വസ്തു ഉപയോഗിച്ച സംഭവത്തില്‍ നേതാവ് കുറ്റവാളിയാണെന്ന് പീരുമേട് പോലീസ് പറഞ്ഞു. നേതാവിന്റെ മൊബൈല്‍ഫോണ്‍ വിവാദം പാര്‍ട്ടി കമ്മറ്റിയിലും ചര്‍ച്ചയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: