അമ്പലപ്പുഴ: മരുമകന്റെ മര്‍ദ്ദനമേറ്റ അമ്മായിഅമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂര്‍ പുത്തന്‍പുരയില്‍ വീട്ടില്‍ എല്‍സി (55)യെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പ്രതിക്കുവേണ്ടി പുന്നപ്ര പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: