ചാരുംമൂട്: നീതി നിഷേധിച്ചുവെന്നാരോപിച്ച് നൂറനാട് പോലീസ് സ്റ്റേഷനു മുന്പില് വീട്ടമ്മയും മക്കളും കുത്തിയിരിപ്പു സമരം നടത്തി. നൂറനാട് നെടുംകുറിഞ്ഞി മുറിയില്‍ ശെല്‍വ നിവാസില്‍ രമാദേവി (35)യാണ് മക്കളായ രേഖ (11), ആനന്ദന് (നാല്) എന്നിവരോടൊപ്പം ബധനാഴ്ച രാവിലെ 10 മുതല്‍ പോലീസ് സ്റ്റേഷനു മുന്പില് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഒക്ടോബര്‍ 31ന് അയല്‍ വാസി രമാദേവിയെ വീടുകയറി ആക്രമിച്ചതായാണ് പരാതി. പരിക്കേറ്റ ഇവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടിലെത്തിയതിനെ തുടര്‍ന്നാണ് മൊഴിയെടുക്കാന്‍ രമാദേവിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. മൊഴി രേഖപ്പെടുത്താതെ പ്രതിയെ രക്ഷിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സമരം നടത്തുന്നതിനിടെ സ്റ്റേഷനു മുന്പില് നിന്നും മാറണമെന്ന് ആവശ്യപ്പെട്ട് ഒരു വനിതാ കോണ്‍സ്റ്റബിള്‍ മര്‍ദ്ദിച്ചതായും രമാദേവി പറയുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ സമരം അവസാനിപ്പിച്ച രമാദേവി ഇതു സംബന്ധിച്ച് ഉന്നത പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: