ആലപ്പുഴ: രാമങ്കരി എല്‍സി സെക്രട്ടറിയെ വെട്ടി പരിക്കേല്‍പ്പിച്ചത് എതിര് പാര്‍ട്ടിക്കാരല്ലെന്നും വിഭാഗീയതയെ തുടര്‍ന്ന് സ്വന്തം പാര്‍ട്ടിക്കാരാണെന്നും പുളിങ്കുന്ന് ലോക്കല്‍ സമ്മേളനത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധി ആരോപിച്ചു. പിണറായി പക്ഷക്കാരനായ പ്രതിനിധിയാണ് വിഎസ് പക്ഷക്കാര്‍ക്കെതിരെ ആഞ്ഞടിച്ചത്. അക്രമിച്ചവരെ കുമരങ്കരിയില്‍ ഒളിവില്‍ താമസിപ്പിച്ചത് സിപിഎമ്മുകാരനായ പഞ്ചായത്ത് അംഗമാണെന്നും പ്രതിനിധി ആക്ഷേപം ഉന്നയിച്ചു. ഏരിയ സെക്രട്ടറിയുടെ സ്വന്തം പഞ്ചായത്തായ വെളിയനാട്ടെ കുമരങ്കരിയില്‍ എല്‍സി സെക്രട്ടറിയെ അക്രമിച്ചയാളെ പാര്‍ട്ടിയംഗം ഒളിവില്‍ താമസിപ്പിച്ചത് ഉന്നത നേതൃത്വത്തിന്റെ ഒത്താശയോടെയാണെന്നും പ്രതിനിധി ആരോപിച്ചു. ഇതോടെ സമ്മേളനം ബഹളമായി. എല്‍സി സെക്രട്ടറിയെ അക്രമിച്ചതിന്റെ പേരില്‍ നിരപരാധികളെ സിപിഎം വേട്ടയാടിയിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി സമ്മേളനത്തിലെ തുറന്നു പറച്ചില് ശ്രദ്ധേയമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: