ആലപ്പുഴ: നരേന്ദ്രമോദി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷങ്ങള്‍ അലംഭാവം കാണിക്കുന്ന സാഹചര്യത്തില്‍ ജനപ്രിയ പദ്ധതികളുമായി ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യവുമായി യുവമോര്‍ച്ച നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് നിര്‍വഹിച്ചു. വാരനാട് എസ്ബി കോളനിയില്‍ രാജിയുടെ വീട്ടില്‍ ജന്‍ധന്‍ യോജനയുടെ അപേക്ഷാ ഫോറം നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്, ട്രഷറര്‍ അരുണ്‍കുമാര്‍, മണ്ഡലം പ്രസിഡന്റ് സാജിത്ത്, ടി.എസ്. ധനഞ്ജയന്, ബൈജു മഞ്ചാടിക്കരി, വേണു എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ ഗൃഹസമ്പര്‍ക്ക പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: