ആലപ്പുഴ: നഗരസഭാ ജീവനക്കാരുടെ ക്രൂരതയില്‍ പാവപ്പെട്ട ഭാഗ്യക്കുറി വില്‍പ്പനക്കാരന്റെ ഏകഉപജീവന മാര്‍ഗവും ഇല്ലാതായി. ഹൃദ്രോഗിയായ ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം വാര്‍ഡ് ഉമ്മാപറമ്പില്‍ ആര്. വിശ്വനാഥാണ് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട ഹതഭാഗ്യവാന്. ജില്ലാക്കോടതിക്ക് എതിര്‍വശം മുനിസിപ്പല്‍ സത്രത്തിന് സമീപം താത്ക്കാലികമായി ചെറിയ തട്ട് സ്ഥാപിച്ചായിരുന്നു വില്‍പ്പന. എന്നാല്‍ കഴിഞ്ഞദിവസം നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം രണ്ട് ജീവനക്കാര്‍ ഭാഗ്യക്കുറി തട്ട് തകര്‍ത്തു. ഇതിനാല്‍ ഭാഗ്യക്കുറി വില്ക്കാന് മാര്‍ഗമില്ലാതെ വിശ്വനാഥന് വിഷമിക്കുകയാണ്. ഇതുസംബന്ധിച്ച് വിശ്വനാഥന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. പരാതിയില്‍ അനുഭാവപൂര്‍വമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഈമാസം 29ന് രാവിലെ 11ന് മുനിസിപ്പല്‍ സത്രത്തിന് മുന്‍വശം മണ്ണെണ്ണ ഒഴിച്ച് ജീവനൊടുക്കുമെന്നും വിശ്വനാഥന് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: