വള്ളികുന്നം: സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന നാല്‍വര്‍ സംഘം വള്ളികുന്നം പോലീസ് പിടിയില്‍. പുല്ലുകുളങ്ങര കണ്ണംമ്പള്ളി ഭാഗത്ത് ജന്നത്ത് വീട്ടില്‍ അക്ഷര്‍ (22), ഓലകെട്ടി കൊറ്റനാട്ട് അഖിലേഷ് (24), കാപ്പില്‍മേക്ക് തറയില്തെക്ക് അഖില്‍ (19), പുള്ളിക്കണക്ക് ഉണ്ണിവീട്ടില് ഉണ്ണി (22) എന്നിവരാണ് പിടിയിലായത്. കാറിലെത്തിയ സംഘം തെക്കേമങ്കുഴി തവളയില്ലാ കുളത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിന് കണ്ട് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
രണ്ടു ഗ്രാം പൊതികളാക്കി കൃഷ്ണപുരം, പുള്ളിക്കണക്ക്, കറ്റാനം പ്രദേശങ്ങളിലുള്ള സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ കച്ചവടം നടത്തിവന്നിരുന്നത്. ഒരു പൊതിക്ക് 50 രൂപ മുതല്‍ 150 രൂപവരെയാണ് ഇവര്‍ ഈടാക്കിയിരുന്നത്. ഇത്തരം നിരവധി സംഘങ്ങളാണ് കായംകുളം, ഓച്ചിറ, ചാരുംമൂട്, വള്ളികുന്നം, താമരക്കുളം ഭാഗങ്ങളില്‍ വിതരണക്കാരായി പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പിന്നില്‍ വന്‍ കഞ്ചാവ് ലോബിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണം ആരംഭിച്ചതായും വള്ളികുന്നം എസ്ഐ: രതീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: