ആലപ്പുഴ: ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്ന സംവിധാനം നടപ്പിലാക്കിയെന്ന കാരണത്താല്‍ കളക്ട്രേറ്റില്‍ നേരിട്ട് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 17 രൂപയാണ് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കുന്നതെന്നും അതില്‍ കൂടുതല്‍ വാങ്ങിയാല്‍ പരാതിക്കാരന് കളക്ടര്‍ക്ക് പരാതി നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു. പരാതി ഗൗരവമായി പരിഗണിച്ച് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കണം. വട്ടോളി മാര്‍ക്കറ്റ് പുതിയവിളയില്‍ സുഗുണന് നല്കിയ പരാതിയിലാണ് നടപടി. 2013 മാര്‍ച്ചിലാണ് കളക്ട്രേില് ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. 2014 ജൂണ്‍ വരെ 4,17,236 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചതായി കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: