മാരാരിക്കുളം: തൊഴിലാളിയുടെ പേരില്‍ ലൈസന്‍സ് വാങ്ങി പ്രവര്‍ത്തനം ആരംഭിച്ച പടക്ക നിര്‍മ്മാണശാലയ്ക്കെതിരെ പ്രദേശവാസികള്‍ രംഗത്ത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സെന്റ് പാദ്രോപിയോ ചാപ്പലിന് സമീപം ആരംഭിച്ച പടക്ക നിര്‍മ്മാണശാലയാണ് ജനങ്ങള്‍ക്ക് ഭീഷണിയായത്.
പ്രദേശവാസികളുടെ സമ്മതം കൂടാതെ പാടം നികത്തിയാണ് പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതി മലിനീകരണം, കുടിവെള്ള ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാപനത്തിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ് ആലപ്പുഴ തത്തംപള്ളിയില്‍ വേണ്ടത്ര സുരക്ഷിതത്വമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മ്മാണശാല പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉടമയായ തങ്കച്ചന് ആറുമാസം ജയില്‍ ശിക്ഷ അനുഭവിക്കുകയും ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് ജോലിക്കാരി കൈമാപറമ്പില്‍ മഹിളാമണിയുടെ പേരില്‍ ലൈസന്‍സ് സമ്പാദിച്ചാണ് ഇപ്പോള്‍ പടക്ക നിര്‍മ്മാണശാല ആരംഭിച്ചത്. സ്ഥാപനം ജനവാസ കേന്ദ്രത്തില്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കളക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ല. വേണ്ടത്ര അന്വേഷണം നടത്താതെയാണ് തൊഴിലാളിയുടെ പേരില്‍ ലൈസന്‍സ് അനുവദിച്ചതെന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു.
രണ്ടുവര്‍ഷം മുമ്പ് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് പാതിരപ്പള്ളിയില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ഈ സംഭവം ആവര്‍ത്തിക്കാതിരിക്കാനാണ് നാട്ടുകാര്‍ രംഗത്തുവന്നത്. ഇതുസംബന്ധിച്ച് കോളനിക്കല്‍ റോക്കി, നികര്‍ത്തില്‍ ആന്റണി അടക്കം എഴുപത്തിയൊന്നുപേര്‍ ഒപ്പിട്ട നിവേദനം പഞ്ചായത്തിന് നല്‍കിയെങ്കിലും നടപടിയായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: