ചേര്‍ത്തല: എരമല്ലൂര്‍ ജങ്ഷനില്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ നിലച്ചിട്ട് മാസങ്ങള്‍. അധികൃതരുടെ അനാസ്ഥമൂലം ഇവിടെ അപകടങ്ങള്‍ പതിവായി. നാഷണല്‍ ഹൈവേയില്‍ തിരക്കേറിയ ഈ ഭാഗത്തെ ട്രാഫിക് സംവിധാനങ്ങള്‍ പുനസ്ഥാപിക്കാനോ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനോ തയ്യാറാകാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. എറണാകുളം ഭാഗത്തു നിന്ന് ചേര്‍ത്തലയിലേക്കും തിരിച്ചും പോകുന്ന സ്വകാര്യ ബസുകള്‍ തിരിയുന്നത് ഈ കവലയില്‍ നിന്നാണ്. ചേര്‍ത്തലയിലേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ നിര്‍ത്തുന്നത് റോഡിന്റെ പടിഞ്ഞാറു വശമായതിനാല്‍ അപകടങ്ങള്‍ക്കുള്ള സാധ്യതയേറുന്നുണ്ട്. റോഡ് മുറിച്ചു കടക്കുമ്പോള്‍ അപകടങ്ങള്‍ നടക്കുന്നത് പതിവാണ്. ചേര്‍ത്തലയ്ക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തുന്ന ബസ്റ്റോപ്പില്‍ തന്നെ സ്വകാര്യബസുകളും നിര്‍ത്തിയാല്‍ ഒരു പരിധി വരെ അപകടം കുറയ്ക്കാനാകും എന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: