നെടുമ്പാശ്ശേരി: ദുബായില്‍നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിലെ ടോയ്ലിറ്റിന്റെ അകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണ്ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജിന്‍സ് വിഭാഗം പിടിക്കൂടി. ഇന്നലെ പുലര്‍ച്ചെ 2.10ന് ദുബായില്‍നിന്നും എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ ടോയ്ലറ്റിലെ വേസ്റ്റ് ബിന്നിലാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച ഇതിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 60 ലക്ഷം രൂപയോളം വിലവരും. സ്വര്‍ണ്ണം ചെന്നൈ വഴി കേരള മാര്‍ക്കറ്റില്‍ എത്തിയ്ക്കാനാണ് പദ്ധതിയിട്ടത്. വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കള്ളക്കടത്തായി കൊണ്ടുവരുന്നത് കടുത്ത പരിശോധനയില്‍ പിടിക്കൂടുന്നതുമൂലമാണ് ചെന്നൈവഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ആഭ്യന്തരയാത്രക്കാര്‍ക്ക് കൂടതല്‍ പരിശോധനകള്‍ ഉണ്ടാകില്ലെന്നതും ചെന്നൈ വഴി കള്ളകടത്ത് നടത്താന്‍ സംഘത്തെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: