കടുത്തുരുത്തി: പെരുവ ഇഷ്ടികക്കളത്തിലെ യന്ത്രസാമഗ്രികള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച അഞ്ചംഗസംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു. 25ന് രാത്രി 10ഓടെ കാരിക്കോട് തുരുത്തേല്‍ ഭാഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ഇഷ്ടികക്കളത്തിലാണ് മോഷണശ്രമം നടന്നത്. എണ്‍പതുകിലോയോളം തൂക്കം വരുന്ന യന്ത്രങ്ങളുമായി ബൈക്കില്‍ വരുന്ന വഴി ഗട്ടറില്‍ ചാടി മറിയുന്ന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരുടെ കണ്ണില്‍പ്പെടാതെ ഇവര്‍ ഓടിമറഞ്ഞു.
മോഷണമുതല്‍ കൈക്കലാക്കാന്‍ വീണ്ടുമെത്തിയ ഇവരെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. അഞ്ചുപേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. രണ്ടുപേരെ ഇന്നലെ രാവിലെ വീടുകളില്‍ നിന്നും വെള്ളൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ആര്യപ്പള്ളി അഖില്‍ ചന്ദ്രന് (20), കുന്നപ്പള്ളി മഠത്തില്‍ അഖില്‍ ബാബു (19), എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: