കണമല : പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ട മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്ന വനംവകുപ്പിന്റെ ഉത്തരവിനെതിരെ കര്‍ഷകരുടെ പ്രതിഷേധം. ഇന്നലെ പമ്പാവാലിയിലെ കര്‍ഷകര്‍ പാഴ്മരങ്ങള്‍ മുറിച്ചുനീക്കി നൂറുകണക്കിന് ആളുകള്‍ പങ്കെ ടുത്ത പ്രകടനത്തോടെ തടികള്‍ മില്ലിലെത്തിച്ചു.
കര്‍ഷകര്‍ നട്ട മരങ്ങള്‍ മുറിക്കുന്നതിന് തടസ്സമില്ലെന്ന് കഴിഞ്ഞ ദിവസം വനംവകുപ്പു മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ നടപടികളില്‍ നിന്നും പിന്തിരിയാന് വനംവകുപ്പ് തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവ സം ളാഹയിലെത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നാട്ടുകാര്‍ ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് കര്‍ഷകര്‍ നട്ട മരങ്ങള്‍ മുറിക്കുന്നതിന് തടസ്സമില്ലെന്ന് മന്ത്രി അറിയിച്ചത്.
മുറിക്കുന്ന പാഴ്മരങ്ങള്ക്കു പകരം നിരവധി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചാണ് കര്‍ഷകരുടെ പ്രതിഷേധ സമരം. പ്രദേശത്ത് പട്ടയം നല്‍കുന്നത് സംബന്ധിച്ച് ഉടന്‍തന്നെ തീരുമാനം ഉണ്ടാകുമെന്ന് കഴി ഞ്ഞ ദിവസം കണമലയിലെത്തിയ എംപി ആന്റോ ആന്റ ണി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: