കടുത്തുരുത്തി: മൂത്തേടത്തുകരി പാലംപണി അനിശ്ചിതത്വത്തിലായി. കടുത്തുരുത്തി – ഏറ്റുമാനൂര്‍ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മൂത്തേടത്തുകരിപ്പാലം തോടിനു കുറുകെ ഉണ്ടായിരുന്ന പാലം ബലക്ഷയത്തെത്തുടര്‍ന്ന് അഞ്ചുവര്‍ഷം മുമ്പാണ് പൊളിച്ചുമാറ്റിയത്. ഇത്രകാലമായിട്ടും പാലം പണി എങ്ങുമെത്തിയില്ല. ഇപ്പോഴും പാലംപണി അനിശ്ചിതമായി നീളുന്നു.
പഴകിയപാലം പൊളിച്ചുനീക്കി ചെറിയ കലുങ്കു പണിയാനുള്ളതീരുമാനത്തെ നാട്ടുകാരും കര്‍ഷകരും ഇടപെട്ട് തടഞ്ഞിരുന്നു. കല്ലമ്പാറയില്‍ നിന്നും ആരംഭിച്ച് വേമ്പനാട്ടുകായലില്‍ അവസാനിക്കുന്ന മൂത്തേടത്തുകരി തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട് പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റി കൃഷിചെയ്യാന്‍ പറ്റാതെ വരുമെന്ന കാണി ച്ചാണ് കര്‍ഷകര്‍ കലുങ്കു നിര്‍മ്മാണത്തെ എതിര്‍ത്തത്. എതിര്‍പ്പ് ശക്തമായതോ ടെ എംഎല്‍എമാരായ മോന് സ് ജോസഫ്, സുരേഷ് കുറുപ്പ് എന്നിവര്‍ രംഗത്തെ ത്തി വീതി കൂടിയ പാലം നിര്‍മ്മിക്കാമെന്ന് ഉറപ്പു നല് കി. ഇതിനായി 4.2 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി തുക അനുവദിപ്പിക്കുകയും ചെയ്തു.
പൊതുമരാമത്ത് വകുപ്പ് ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. നാട്ടുകാര്‍ക്ക് തോടിന് അക്കരെയിക്കരെ ക ടക്കാന്‍ തൂക്കുപാലം നിര്‍മ്മിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. തോടിനു കുറുകെ കെട്ടി യ ബണ്ടിലൂടെയാണ് കാല്‍നടയാത്രക്കാരും ചെറുവാഹനങ്ങളും ഇപ്പോള്‍ കടന്നുപോകുന്നത്.
പുതിയ പാലം പൂര്‍ത്തിയായാല്‍ മാത്രമേ മാഞ്ഞൂര്‍, കടുത്തുരുത്തി, വൈക്കം, എന്നിവിടങ്ങളിലുള്ളവര്‍ക്ക് മെഡിക്കല്‍ കോളേജ്, കോട്ടയം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനാകൂ. ഇവിടങ്ങളിലേക്കുള്ള ഏക എളുപ്പമാര്‍ഗ്ഗവും ഇതുമാത്രമാണ്. അതിനാല്‍ പാലം പണി എത്രയും വേഗം ആരംഭിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: