കോട്ടയം: മലയാളസിനിമയുടെ മൂന്നര പതിറ്റാണ്ടിന്റെ ചരിത്രത്തിന്റെ പുനര്‍ വായനയായി കോട്ടയം ആര് ട്സ് ഫൗണ്ടേഷന്റെ അവാര് ഡുദാനച്ചടങ്ങ്. സിനിമാചരിത്രത്തോടൊപ്പം ബാലചന്ദ്രമേനോന് എന്ന പ്രതിഭയുടെ ജീവചരിത്രവും അക്ഷരനഗരി ചര്‍ച്ചചെയ്തു. ഇത്തിരിനേരം ഒത്തിരികാര്യം എന്ന പുസ്തകത്തിനും മൂന്നര പതിറ്റാണ്ടിലേറെ മലയാള സിനിമയ്ക്ക് വിവിധ മേഖലകളില്‍ നല്കിയ സമഗ്ര സംഭാവനകളെയും ആധാരമാക്കിയാണ് ഫൗണ്ടേഷന്റെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് ബാലചന്ദ്രമേനോനെ തെരഞ്ഞെടുത്തത്. 37ഓളം സിനിമകളുടെ കഥാഭാഗങ്ങളും സിനിമകളില്‍ തന്നോടൊപ്പം സഹകരിച്ചിരുന്നവരുടെ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം, മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാര്‍, കെ. കരുണാകരന് തുടങ്ങിയവരില്‍ നിന്നും വിവിധ അവാര്‍ഡുകള്‍ സ്വീകരിക്കുന്ന ചിത്രങ്ങളും പുസ്തകത്തില്‍ ഇടംനേടി. ബാലചന്ദ്രമേനോന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തെ കുറിച്ചും ആദ്യകാലത്തെ പത്രപ്രവര്‍ത്തനത്തെ സംബന്ധിച്ചും 21-ാം വയസില്‍ മിമിക്രിയില്‍ നിന്ന് സിനിമയിലേക്കുള്ള മാറ്റവും പുസ്തകം വാചാലമായി പ്രതിപാദിക്കുന്നു.
500ലധികം പേജുകളുള്ള പുസ്തകം ഒരു കാലഘട്ടത്തിലെ മലയാള സിനിമയുടെ ചരിത്രമാണ്. ശില്പവും പ്രശസ്തി പത്വും ഒരുലക്ഷം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. ബാലചന്ദ്രമേനോന് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ഉത്രാടരാത്രി എന്ന സിനിമയുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ച ജയനും (ജയവിജയ) ചടങ്ങില്‍ സംബന്ധിച്ചു. ഫൗണ്ടേഷന്റെ പ്രസിഡന്റ് ജോര്‍ജ് മാത്യു അദ്ധ്യക്ഷത വഹിച്ച സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. വി.എന്‍. വാസവന് പുസ്തകം പരിചയപ്പെടുത്തി. ജോസ് കെ. മാണി എംപി, സുരേഷ് കുറുപ്പ് എംഎല്‍എ, കെ.ജെ. തോമസ്, മുനിസിപ്പല്‍ ചെയര്മാന് എംപി. സന്തോഷ്കുമാര്‍, എസ്. മനോജ്, തേക്കിന്‍കാട് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭരത് ബാലചന്ദ്രമേനോന് മറുപടി പ്രസംഗം നടത്തി. തനിക്കു നല്കിയ അവാര്‍ഡ് സ്നേഹപൂര്‍വ്വം സ്വീകരിച്ച അദ്ദേഹം ഒരു ലക്ഷം രൂപ ഫൗണ്ടേഷന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: