ചേര്‍ത്തല: നഗരസഭയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് ഭരണ-പ്രതിപക്ഷങ്ങള്‍ ആവശ്യപ്പെട്ടു. നഗരസഭയില്‍ നിന്ന് 2000 ജനുവരി മുതല്‍ 2014 ഒക്ടോബര്‍ വരെ നല്‍കിയിട്ടുള്ള കെട്ടിട നിര്‍മ്മാണം, പുനരുദ്ധാരണം, വിപുലീകരണം എന്നിവയുടെ അനുമതിയെ സംബന്ധിച്ചും 2009ല്‍ നടപ്പാക്കിയ സമഗ്ര ആടുവളര്‍ത്തല്‍ പദ്ധതിയെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കണമെന്ന് നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കെ.സി. ആന്റണി അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ പ്രമേയം പാസാക്കിയെങ്കിലും യുഡിഎഫും എല്‍ഡിഎഫും അഴിമതി സംബന്ധിച്ച് ആരോപണ-പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയം കളിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: