തിരുവല്ല: കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 2200 കെയ്സ് വിദേശമദ്യം എക് സൈസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നശിപ്പിച്ചു. ബീവറേജ് കോര്‍പ്പറേഷന്റെ പുളിക്കീഴുളള ഗോഡൗണില്‍ 2200 കെയ്സുകളിലായി സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ 19,800 ലിറ്റര്‍ മദ്യമാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ചന്ദ്രപാലന്റെ മേല്‍നോട്ടത്തില്‍ നശിപ്പിച്ചത്. റോയല്‍ ഗോള്‍ഡ്,ഗോള്‍ഡന്‍ ബോര്‍ഡര്‍, ബ്രിഹാന്സ്, ഓള്ഡ്നെപ്പോളിയന് എന്നീ ഇനത്തിലുളള ബ്രാണ്ടിയും നെപ്പോളിയന് വിസ് ക്കി, ഈഗിള്‍ റം എന്നിങ്ങനെ 2004ല്‍ നിര്‍മ്മിച്ചവയായിരുന്നു നശിപ്പിച്ചത്. കേട്ടുകേള്‍വി പോലുമില്ലത്ത ബ്രാന്റുകളില്പ്പെട്ടതും ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ലാത്തതുമായ ബ്രാന്റുകകളും ഇവയില്‍ ഉണ്ടായിരുന്നു. പുളിക്കീഴ് ഷുഗര്‍ഫാക്ടറിയുടെ പിന്നിലുളള സര്‍ക്കാര്‍ സ്ഥലത്തെ വലിയ കുഴിയിലാണ് മദ്യം ഒഴുക്കിയത്. ഗോഡൗണില്‍ നിന്നും ലോറിയിലാണ് മദ്യം സംസ്ക്കരണ സ്ഥലത്തേക്ക് കൊണ്ടുപോയത്. ഇരുപത്തഞ്ചോളം തൊഴിലാളികളാണ് ഇതി നായി ജോലിയില്‍ ഏര്‍പ്പെട്ടത്. മുമ്പ് രണ്ടുവട്ടം മദ്യം പുറത്തുളള പ്രദേശങ്ങളില്‍ കൊണ്ടുപോയി നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും പൊതുജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ ന്ന് ശ്രമം ഉപേക്ഷിച്ചിരുന്നതാ യും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. സ്വകാര്യകമ്പനികള്‍ വില്‍പ്പനക്കായി കോര്പ്പറേഷന് ഗോഡൗണില്‍ ഇറക്കി വെച്ചിരുന്ന മദ്യമാണിത്. നശിപ്പിക്കുന്നതിന്റെ ചിലവ് കമ്പനികള്‍ തന്നെയാണ് വഹിക്കുന്നത്. സര്‍ക്കാരിന് ഇതുമൂലം സാമ്പത്തികനഷ്ടം ഉണ്ടായിട്ടില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: