പ്രിട്ടോറിയ: കാമുകിയെ വെടിവെച്ചു കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ ബ്ലേഡ് റണ്ണര്‍
ഓസ്കര് പിസ്റ്റോറിയസിന് 5 വര്‍ഷം തടവ്. ആയുധം കൈവശം വെച്ചതിന് മൂന്ന് വര്‍ഷം തടവും വിധിച്ചു.
ഒരാഴ്ച നീണ്ട അന്തിമ വിചാരണയ്ക്കൊടുവിലാണ് പിസ്റ്റോറിയസിന് ശിക്ഷവിധിക്കുന്നത്.പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ശിക്ഷ പൊതു സമൂഹത്തിനാകമാനം മാതൃകയാണെന്ന് വിധിപ്രസ്താവിച്ചു കൊണ്ട് ജഡ്ജി വ്യക്തമാക്കി. ശാരീരിക വൈകല്യമോ പണമുള്ളവന് ഇല്ലാത്തവന് എന്നിങ്ങനെയുള്ള വേര്‍തിരിവോ കുറ്റം ചെറുതാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വൈകല്യത്തിന്റെ പേരില്‍ കുറ്റവാളിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്നും കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. രക്ഷപെടാന്‍ അനുവദിക്കാതെ കാമുകി റീവ സ്റ്റീവ് കാംപിനെ വെടിവച്ചത് ക്രൂരമെന്നും കോടതി നിരീക്ഷിച്ചു.
പത്തുവര്‍ഷം വരെ തടവു നല്‍കണമെന്ന് പ്രോസ്ക്യൂഷന് ആവശ്യപ്പെട്ടിരുന്നത്.
കാമുകി റീവ സ്റ്റീവ് കാംപിനെ വെടിവച്ചു കൊന്നത് ആസൂത്രിതമായിരുന്നില്ലെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മുന്‍നിശ്ചയിച്ച പ്രകാരമാണ് കൊല നടത്തിയതെന്നു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു. അതുകൊണ്ടു തന്നെ കൊലക്കുറ്റത്തിനു കേസെടുക്കാന്‍ കഴിയില്ലെന്നാണ് വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജി തൊകോസിലെ മാസിപ പറഞ്ഞിരുന്നത്.
എന്നാല്‍ ‘ശിക്ഷാര്‍ഹമായ നരഹത്യ വകുപ്പില്‍ പിസ്റ്റോറിയസ് കുറ്റക്കാരനാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.കഴിഞ്ഞയാഴ്ചയാണ് പിസ്റ്റോറിയസിന് ശിക്ഷ വിധിക്കുന്നതിനു മുന്നോടിയായുള്ള അന്തിമവിചാരണ ആരംഭിച്ചത്.
കാമുകി റീവ സ്റ്റീന്‍കാംപിനെ 2013 ഫെബ്രുവരി 14ന് വെടിവച്ചു കൊന്നെന്ന കേസിലാണ് പിസ്റ്റോറിയസ് അറസ്റ്റിലായത്. വെടിവച്ചു കൊല്ലാന്‍ ഒരു കാരണവുമില്ലെന്നും ആരോ മുറിയില്‍ കയറിയെന്നു തെറ്റിദ്ധരിച്ച്, ജീവഭയത്താല്‍ വെടിവച്ചുവെന്നുമായിരുന്നു പിസ്റ്റോറിയസ് മൊഴി നല്‍കിയിരുന്നത്.
കൊല്ലപ്പെട്ട റീവ സ്റ്റീന് ക്യാമ്പിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് പിസ്റ്റോറിയസ് വിചാരണ വേളയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 13 ന് ആണ് കാമുകിയെ കൊന്ന കേസില്‍ പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാ പ്രഖ്യാപനത്തിനായി കേസ് ഈ മാസം 13 ലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: