നൈജര്‍: നൈജീരിയയിലെ ഭീകര സംഘടനയായ ബോക്കോ ഹറാം തട്ടിക്കോണ്ടുപോയ 200 പെണ്‍കുട്ടികളെ വിട്ടയയ്ക്കാന് തയ്യാറാണെന്ന് അറിയിച്ചു. സൈന്യവുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ നിലപാടറിയിച്ചത്.
മാസങ്ങളായി ബന്ധികളാക്കപ്പെട്ട മുഴുവന്‍ പെണ്‍കുട്ടികളെയും മോചിപ്പിക്കാന്‍ ബോക്കോഹറാം ഭീകരര്‍ തയ്യാറായന്നാണ് നൈജീരിയന്‍ സൈന്യം അറിയിച്ചത്. ഭീകരരുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ഇരുകൂട്ടരും വെടിനിര്ത്തല്കരാറും പുനസ്ഥാപിച്ചിട്ടുണ്ട്. 2009 മുതല്‍ സൈന്യവുമായി ഭീകരര്‍ സംഘര്‍ഷത്തിലായിരുന്നു. മാസങ്ങളായി തുടരുന്ന ആക്രമണങ്ങളില്‍ നിരവധി ഭീകരരാണ് കൊല്ലപ്പെട്ടത്.
ആറുമാസം മുമ്പാണ് സ്കൂള്‍വിദ്യാര്‍ത്ഥിനികളെ ബോക്കോഹറാം തീവ്രവാദികള്‍ പെണ്‍കുട്ടികളെ സ്കൂള്‍ ആക്രമിച്ച് തട്ടീക്കൊണ്ടുപോയത്. നൈജീരിയയിലെ വടക്കുകിഴക്കന്‍ പ്രദേശമായ ചിബോക്കില്നിന്നുമാണ് സ്കൂള്‍ വിദ്യാര്‍ഥിനികളെ ഇവര്‍ അടിമകളാക്കി തട്ടിക്കൊണ്ടുപോയത്. കുട്ടികളെ നെജീരിയന്‍ അതിര്‍ത്തിയിലെ സാബിസാ കാടുകളിലേക്ക് മാറ്റിയതായാണ് സൂചന.
പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ബോക്കോഹറാം ത്രീവ്രമായ പാരമ്പര്യവാദികളാണ്. 2002 മുതലാണ് ഇവര്‍ നൈജീരിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: