തൃശൂര്‍: സാംസ്കാരികവകുപ്പിനും മന്ത്രിക്കുമെതിരെ മാടമ്പ് കുഞ്ഞുകുട്ടന്റെ രൂക്ഷവിമര്‍ശനം. സാംസ്കാരികതയെ കുറിച്ച് ഒന്നുമറിയാത്ത വിധമാണ് സാംസ്കാരിക വകുപ്പും മന്ത്രിയുടേയും പ്രവര്‍ത്തനമെന്ന് മാടമ്പ് കുറ്റപ്പെടുത്തി.
പ്രസ് കഌബില്‍ പയ്യന്നൂര്‍ ആസ്ഥാനമായുള്ള സത്കലാപീഠത്തിന്റെ സത്കലാരത്ന പുരസ്കാരം പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു സാംസ്കാരിക വകുപ്പിനെയും മന്ത്രിയെയും അതിരൂക്ഷമായി മാടമ്പ് വിമര്‍ശിച്ചത്. കഥകളിയെപ്രോത്സാഹിപ്പിക്കാന് പത്ത് വര്‍ഷത്തോളമായി ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഉണ്ട്. മന്ത്രിക്ക് ഇതൊന്നും നോക്കാന്‍ നേരമില്ല. എന്തിനോ ഒരു വകുപ്പും മന്ത്രിയും.. കൂടുതല്‍ താന്‍ പറയുന്നില്ലെന്നും മാടമ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: