ഇസ്ലാമാബാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ പാകിസ്ഥാനില്‍ ഏഴു പേര് മരിച്ചു. പാക് സര്‍ക്കാരിനെതിരെ മുള്‍ട്ടാനില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം. 42 പേര്‍ക്ക് പരിക്കേറ്റു. പ്രതിപക്ഷ നേതാവ് ഇമ്രാന്ഖാന്, മതപുരോഹിതന് താഹിര്‍- ഉള്- ക്വാദ്രി എന്നിവരുടെ നേതൃത്വത്തില്‍ ഓഗസ്റ്റിലാണ് സര്‍ക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചത്. ഇന്നലെ മുള്‍ട്ടാനില്‍ ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്.
പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണ് നവാസ് ഷെരീഫ് അധികാരത്തിലെത്തിയതെന്നാണ് ഇമ്രാന് ഖാന് ആരോപണം. ഇതിനിടെ താഹിര്‍ -ഉള്- ക്വാദ്രിയും സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഷെരീഫ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇരുവരുടെയും നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.
സര്‍ക്കാരും പ്രക്ഷോഭകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഷെരീഫ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയെന്നാരോപിച്ചാണ് നിലവില്‍ പ്രതിഷേധം കനത്തിരിക്കുന്നത്. എന്നാല്‍ ഈ ആരോപണം ഷെരീഫ് നിഷേധിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളും വിദേശ എംബസികളും പ്രക്ഷോഭകര്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: