ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ട്വിറ്ററിലെ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്ന് കമ്പനി സിഇഒ ഡിക്ക് കോസ്റ്റൊലോ. ട്വിറ്ററിലെ ഭീകരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്തതിനാണ് ഇവര്‍ ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാന്ഫ്രാസിസ്ക്കോയില് നടക്കുന്ന വാനിറ്റി ഫെയര്‍ ന്യൂ എസ്റ്റാബ്ലിഷ്മെന്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡിക്ക് കോസ്റ്റൊലോ. തന്നെയും ജീവനക്കാരെയും കൊല്ലുമെന്നായിരുന്നു ഭീഷണി. ഐ.എസ് അംഗങ്ങളുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതോടെ തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും വധഭീഷണി വന്നുകൊണ്ടിരിക്കുകയാണ്. ‘
ട്വിറ്ററിലൂടെയായിരുന്നു ഐഎസ് ഭീകരര്‍ അവരുടെ സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. ട്വിറ്ററിലൂടെ ഭീകരവാദം പ്രചരിപ്പിക്കുന്നത് പൊറുക്കാന്‍ കഴിയില്ല. നല്ല സന്ദേശങ്ങള്‍ കൈമാറുകയാണ് ട്വിറ്ററിന്റെ ലക്ഷ്യം. ഏതെങ്കിലും സംഘടനയുടെ പ്രചാരത്തിന് വേണ്ടി ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ കമ്പനി ഡിലീറ്റ് ചെയ്യാറുണ്ട്.
ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ നിയമാവലികള്‍ക്ക് വിരുദ്ധമായതിനാലാണ് അവരുടെ അക്കൗണ്ടുകള്‍ ഒഴിവാക്കിയതെന്നും ട്വിറ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: