ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇമ്രാന് ഖാന്റെ തെഹ്രിക് ക്ന്സാഫ് പാര്‍ട്ടി നടത്തിയ സര്‍ക്കാര്‍ വിരുദ്ധ റാലിയ്ക്കിടെ തിരക്കില്‍പ്പെട്ട് ഏഴ് പേര് മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. മുള്‍ട്ടാന്‍ സിറ്റിയില്‍ നടത്തിയ റാലിയില്‍ ഇമ്രാന് ഖാന് സംസാരിച്ച ശേഷം അനുയായികള്‍ സ്റ്റേഡിയം വിടാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.
പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജിയാവശ്യപ്പെട്ടാണ് ഇമ്രാന് ഖാന്റെ പാര്‍ട്ടി റാലി നടത്തിയ. മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് സൂചന. റാലിയ്ക്കു ശേഷം ജനങ്ങള്‍ കൂട്ടത്തോടെ സ്റ്റേഡിയത്തിനു പുറത്തു കടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിലേക്കു നയിച്ചത്. ഏതാണ്ട് 80,000ത്തില്‍പ്പരം ആളുകള്‍ റാലിയില്‍ പങ്കെടുത്തതായാണ് സൂചന.
അതേസമയം സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലെ ജില്ലാ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. സ്റ്റേഡിയത്തിലെ ഗേറ്റുകള്‍ എല്ലാം തുറന്ന് നല്കാതിരുന്നില്ല. സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതും അപകടത്തിന് ഇടയാക്കിയെന്ന് അവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: