ചെങ്ങന്നൂര്‍: ശരിയായ ജ്ഞാനമില്ലായ്കയില് നിന്നുമാണ് ആസുരിക രാക്ഷസീയ ഭാവങ്ങള്‍ ഉടലെടുക്കുന്നതെന്ന് ബ്രഹ്മചാരി മുകുന്ദ ചൈതന്യ. ചെങ്ങന്നൂര്‍ ചിന്മയ വിദ്യാലയത്തില്‍ നടക്കുന്ന ഭഗവദ് ഗീതാ ജ്ഞാനയജ്ഞത്തിന്റെ മൂന്നാം ദിവസത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നന്മയുടെ തെറ്റായ വ്യഖ്യാനം മാത്രമാണ് തിന്മ. ധര്‍മ്മത്തിന്റെ അനാചരണമാണ് അധര്‍മ്മം. ഒരെ ചൈതന്യം തന്നെയാണ് നമ്മിലെല്ലാവരിലും കുടികൊള്ളുന്നതും, പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കുന്നതും. എന്നാല്‍ നമ്മുടെ അജ്ഞാനത്താല്‍ ഏതു ഭാവത്തെയാണോ വിശ്വസിക്കുകയും ചെയ്യുക നാം അതായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: