സ്റ്റോക്ക്ഹോം: നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന് വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം.
ജപ്പാന് ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവരാണ് 6.6 കോടി പുരസ്കാരം പങ്കിട്ടത്.
സാധാരണ ഉപയോഗിക്കുന്ന ബള്‍ബ്, ട്യൂബ്ലൈറ്റ് എന്നിവയെക്കാള്‍ കൂടുതല്‍ ഫലപ്രദവും ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതുമാണ് എല്‍.ഇ.ഡി ലൈറ്റുകള്‍. ചുവപ്പ്, പച്ച നിറങ്ങളിലുള്ള പ്രകാശം പുറത്തുവിടുന്ന ഡയോഡുകള്‍ നമുക്ക് ചുറ്റിലും ഉണ്ട്.
എന്നാല്‍ മൂവരും ചേര്‍ന്ന് 1990ല്‍ നീല നിറത്തിലുള്ള പ്രകാശം പുറത്തുവിടുന്ന ഡയോഡ് രൂപപ്പെടുത്തിയത് പ്രകാശ സാങ്കേതിക വിദ്യയില്‍ അടിസ്ഥാനപരമായ മാറ്റത്തിനാണ് വഴി തുറന്നതെന്ന് നോബല്‍ സമ്മാന സമിതി വിലയിരുത്തി. എല്ലാവരും പരാജയപ്പെട്ട മേഖലയില്‍ മൂവരും വിജയം കണ്ടു എന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: