വാഷിംങ്ടെണ്‍: യുഎസ് പത്രപ്രവര്ത്തകന് അശോക മുഖ്പോയ്ക്ക് (33) എബോള രോഗബാധ സ്ഥരീകരിച്ചു. എബോള രോഗം രൂക്ഷമായ ലൈബീരിയയിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും രോഗത്തെക്കുറിച്ച് ഡോക്യുമെന്ററി ചിത്രീകരിക്കുകയും ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് രോഗം പിടിപെട്ടത്. ഇതിനെതുടര്‍ന്ന് അശോകയെ വിദഗ്ധചികിത്സയ്ക്കായി അമേരിക്കയിലേക്ക് മാറ്റുകയായിരുന്നു.
എബോള രോഗവിദഗ്ധനും പാക് വംശജനുമായ ഡോ. അലിഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ നെബ്രാസ്ക മെഡിക്കല്‍ സെന്ററില്‍ ചികിത്സിക്കുന്നത്. അമേരിക്കയില്‍ ബുദ്ധമതം പ്രചരിപ്പിച്ച ചോഗ്യം ട്രുങ്ക്പ റിങ്പോച്ചെയുടെ പ്രഥമ ശിഷ്യനാണ് അശോക. 1987 ല്‍ റിങ്പോച്ചെയുടെ മരണശേഷമാണ് ഇദ്ദേഹം ലാമ എന്നറിയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: