കോട്ടയം: കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ ഗെയിംസ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനവും ദ്രോണാചാര്യ ജോസ് ജേക്കബിനു സ്വീകരണവും ഇന്ന് രാവിലെ 9ന് നെഹ്റു സ്റ്റേഡിയ്തില്‍ നടത്തും. ജില്ലയിലെ കായികതാരങ്ങളുടെ നേതൃത്വത്തില്‍ ജോസ് ജേക്കബിനെ നെഹ്റു സ്റ്റേഡിയത്തിലേക്ക് സ്വീകരിച്ചാനയിക്കും.
നഗരസഭാദ്ധ്യക്ഷന്‍ എം.പി. സന്തോഷ്കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സ്കൂള്‍ ഗെയിംസും സ്വീകരണ സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുധാകുര്യന് മുഖ്യപ്രഭാഷണം നടത്തും. നഗരസഭാംഗം സിന്‍സി പാറയില്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജെസി ജോസഫ്, ഡിഇഒ എം.സി. വേണുഗോപാല്‍, വെസ്റ്റ് എഇഒ സി.ജെ. ഫിലിപ്പോസ്, ഈസ്റ്റ് എഇഒ എ.കെ. ദാമോദരന്‍, സ്വീകരണ കമ്മറ്റി കണ്‍വീനര്‍ സാബു മാത്യു, വി.കെ. ഷിബു, വി.എം. ജോണ്സണ്, ജോഷി ഇമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: