കോട്ടയം: 2022ല്‍ എല്ലാവര്ക്കും വീട് എന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം പ്രശംസനീയമെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. ലോക പാര്‍പ്പിട ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമാണ് പാര്‍പ്പിടപ്രശ്നം. പത്തുലക്ഷം ആളുകള്‍ക്ക് ഇന്ന് വീടില്ല. ആറുലക്ഷത്തോളം ആളുകള്‍ക്ക് വീടുണ്ടെങ്കിലും വാസയോഗ്യമല്ല. ഭൂരഹിത പാര്പ്പിടരഹിത ആളുകള്‍ക്ക് ഭൂമിയും വീടും നല്‍കുക എന്നതാണ് പ്രധാന കാര്യം. വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കി കൊടുക്കുക എന്നതാണ് സമൂഹത്തിന്റെ കൂടി കടമയാണ്. നിരവധി സാമൂഹ്യസംഘടനകള്‍ ഉള്ള നാടാണ് കേരളം. സാമൂഹ്യ സംഘടനകള്‍ എല്ലാംതന്നെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ രംഗത്ത് വരണം. സര്‍ക്കാരിനു മാത്രമായി പരിഹാരം കണ്ടെത്താന്‍ കഴിയില്ല. കൂടാതെ 4 ശതമാനം പലിശയ്ക്ക് വായ്പ നല്കി ഭവനനിര്‍മ്മാണ പദ്ധതി വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസി ഓഡിറ്റോറിയത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചിത്രരചനാ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് മന്ത്രി മാണി സമ്മാനം വിതരണം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്മാന് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, ഡോ. പി.ആര്. ശ്രീമഹാദേവന്‍പിള്ള, സിന്‍സി പാറയില്‍, ആര്.കെ. രവീന്ദ്രനാഥന്‍, സണ്ണി തെക്കേടം, ഒ. ദേവസ്സി, രാജിവ് കരിയില്‍, ഭവന നിര്‍മ്മാണ ബോര്‍ഡ് സെക്രട്ടറി ഡോ. പി. സുരേ ഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: