മോസ്ക്കോ: ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് റഷ്യയില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നാലു പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഞായറാഴ്ച കോകാസസിലെ സംഗീത നിശനടക്കുന്ന ഹാളിലായിരുന്നു ചാവേറുകളുടെ ആക്രമണമുണ്ടായത്.
സംശയകരമായ സാഹചര്യത്തില്‍ യുവാവിനെ ഹാളിനുള്ളില്‍ കണ്ട പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ശരീരത്ത് ഘടിപ്പിച്ചിരുന്ന ബോംബ് ഉപയോഗിച്ച് യുവാവ് സ്ഫോടനം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: