കോട്ടയം: വൈക്കം സത്യാഗ്രഹ സ്മാരക മ്യൂസിയത്തിന്റെ ഒന്നാം ഘട്ടവും ഗാന്ധിജിയുടെ പൂര്‍ണ്ണകായ പ്രതിമയും അടുത്ത വൈക്കം സത്യാഗ്രഹവാര്ഷികത്തിനു മുന്‍പായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വൈക്കം ബോട്ട്ജെട്ടി മൈതാനത്ത് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷത്തെ ബജറ്റില്‍ മ്യൂസിയത്തിനായി 20 ലക്ഷം രൂപയാണ് വകയിരിത്തിയിട്ടുള്ളത്. ഇതിനു പുറമേ സാംസ്കാരിക വകുപ്പിന്റെ ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപയും ആദ്യഘട്ടത്തില്‍ ഉപയോഗിക്കും. കേരളത്തിനു വെളിയിലും വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രപ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്. വരുംതലമുറയ്ക്കും പ്രയോജനപ്പെടത്തക്കവിധത്തില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്-അദ്ദേഹം പറഞ്ഞു.
സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു. കെ. അജിത് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സതി ജയകുമാര്‍, ഇന്ദിരാദേവി, സണ്ണി എബ്രഹാം, ഷഡാനനന്‍ നായര്‍, കേരള ലളിതകലാ അക്കാദമി ചെയര്മാന് കെ.എ. ഫ്രാന്‍സിസ്, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: