ആലപ്പുഴ: ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയ പുറക്കാട് പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്സണെ സംരക്ഷിക്കുന്ന സിപിഎം നിലപാട് തിരുത്തണമെന്ന് മഹിളാമോര്‍ച്ച അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സ്ത്രീ ശാക്തീകരണത്തിനായി വാജ്പേയ് സര്‍ക്കാര്‍ നടപ്പാക്കിയ കുടുംബശ്രീ പദ്ധതിയെ രാഷ്ട്രീയവത്ക്കരിച്ചതില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ കുറ്റക്കാരാണെന്നും യോഗം ആരോപിച്ചു.
അഴിമതിക്കാരായ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരെ മാറ്റിനിര്‍ത്തി കുടുംബശ്രീയിലെ അഴിമതി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുവാനും തീരുമാനിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് സന്ധ്യാ ബൈജു അദ്ധ്യക്ഷത വഹിച്ചു. മോര്‍ച്ച നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ പ്രഭ വിജയന്, ബിന്ദു സിനി, സെക്രട്ടറി മഞ്ജു സനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: