ഹോങ്കോങ്: ഹോങ്കോങ്ങില്‍ ജനാധിപത്യപ്രക്ഷോഭകരും എതിരാളികളും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. ജനാധിപത്യ പ്രക്ഷോഭകര്‍ക്ക് എതിരായ അക്രമത്തിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിനാല്‍ തങ്ങള്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്ന് ഇതിനിടെ വിദ്യാര്‍ത്ഥി നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളും പത്രക്കാരുമടക്കം പതിനെട്ടുപേര്‍ക്ക് പരിക്കേറ്റു. എതിരാളികളും പോലീസും കൈകോര്‍ത്താണ് അക്രമത്തെ നേരിടുന്നതെന്ന് പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി. 19 പേര് അറസ്റ്റിലായിട്ടുണ്ട്.
ഹോങ്കോങ്ങിലെ പ്രമുഖ പ്രക്ഷോഭ സംഘടനകള്‍ കഴിഞ്ഞദിവസത്തെ ചര്‍ച്ച ബഹിഷ്ക്കരിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിച്ചവരെ ചൈനീസ് ഭരണകൂടത്തിന്റെ സഹായത്തോടെ പോലീസ് നേരിടുകയാണെന്നാരോപിച്ചാണ് ചര്‍ച്ച ബഹിഷ്കരിച്ചത്. കഴിഞ്ഞദിവസങ്ങളിലുണ്ടായ അക്രമത്തിന് ശരിയായ വിശദീകരണം നല്‍കാതെ തങ്ങള്‍ ഒരുചര്ച്ചക്കുമില്ലെന്നാണ് ഒരു ഫെഡറേഷന് നേതാവ് വ്യക്തമാക്കിയത്.
വ്യാപാര ജില്ലയായ കാസ്വെബേ, മോങ്കോക്ക് വാണിജ്യഹൃദയമായ ഹോങ്കോങ് എന്നിവിടങ്ങളില്‍ ജനാധിപത്യ പ്രക്ഷോഭകര്‍ക്കു നേരെ എതിരാളികള്‍ കടന്നാക്രമണമാണ് ശനിയാഴ്ച നടത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ എട്ടുപേര്‍ ഗുണ്ടകളാണെന്ന് ഹോങ്കോങ് സര്‍ക്കാരും പോലീസും പറഞ്ഞു. സര്‍ക്കാരും ചൈനയിലെ അറിയപ്പെടുന്ന ത്രിമൂര്‍ത്തി സംഘങ്ങളും ചേര്‍ന്ന് ജനാധിപത്യ പ്രക്ഷോഭകരെ നേരിടുന്നതാണ് അക്രമവ്യാപനത്തിന് കാരണം.
എന്നാല്‍ ഈ ആരോപണം യുക്തിരഹിതവും അടിസ്ഥാനരഹിതവുമാണെന്ന് ഹോങ്കോങ് സ്പെഷ്യല്‍ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ലായ് തുങ് ക്വാക്ക് പറഞ്ഞു. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുകയാണ്.
ഹോങ്കോങ്ങിലെ ജനങ്ങള്‍ക്ക് ഇതിനെ എങ്ങനെ നേരിടണമെന്നറിയാം. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തങ്ങളെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നുള്ള പരിഭവവും ഉണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉണ്ടായ അക്രമങ്ങള്‍ക്കു മുഖ്യകാരണക്കാരനായ കെല്‍വിന്‍ ലീ ശക്തമായ ഭാഷയിലാണ് സര്‍ക്കാര്‍ അനാസ്ഥക്കെതിരെ പ്രതികരിച്ചത്. ഗുണ്ടകള്‍ക്ക് പോലീസ് അകമ്പടി സേവിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ചൈനീസ് അനുകൂലിയായ ഹോങ്കോങ്ങിലെ സ്പെഷ്യല്‍ അഡ്മിനിസ്ട്രേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ലിങ് ചുന്‍യിങ് രാജിവെക്കണമെന്നും പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ തങ്ങള്‍ക്ക് അവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സമാധാനപരമായ പ്രക്ഷോഭം ആരംഭിച്ചത്. അല്ലെങ്കില്‍ ചുന്യിങ്ങിനെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നാണ് ആവശ്യം. ഇദ്ദേഹം ബീജിങ്ങിിന്റെ കളിപ്പാവയാണെന്നാണ് ഇവരുടെ ആരോപണം.
സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാന്‍ അവകാശമെന്ന 2013 തെരഞ്ഞെടുപ്പിലെ വാഗ്ദാനം പാലിക്കണമെന്നാണ് ഇവരുടെ മറ്റൊരു ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: