തൊടുപുഴ: കെഎസ്യു ജില്ലാ സമ്മേളനത്തിന് തൊട്ടു പിന്നാലെ ഇടുക്കി ജില്ലാ കമ്മറ്റിയില്‍ അഭിപ്രായഭിന്നത രൂക്ഷമായി. സമ്മേളനത്തില്‍ അവതരിപ്പിക്കാത്ത പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം എന്ന പേരില്‍ ചില ദൃശ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.
മുന്‍ എംപി പി.ടി തോമസിനെതിരെയുള്ള പ്രമേയമാണ് കെഎസ്യു ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ചതെന്ന പേരില്‍ പ്രചരിച്ചത്. ഇത്തരം ഒരു പ്രമേയം ജില്ലാ കമ്മറ്റിയില്‍ അവതരിപ്പിച്ചിട്ടില്ലെന്ന് ഏഴംഗ ജില്ലാ കമ്മറ്റിയിലെ നാല് അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സമ്മേളനത്തില്‍ വിദ്യാഭ്യാസ പ്രമേയം മാത്രമാണ് അവതരിപ്പിച്ചത്. ഇതിനാണ് ജില്ലാകമ്മറ്റിയുടെ അനുവാദമുണ്ടായിരുന്നത്. സ്ഥാപിതലക്ഷ്യത്തോടെ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയാണ് വിവാദമായ പ്രമേയം തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നാണ് കെഎസ്യു ജില്ലാ സെക്രട്ടറിമാരായ ജോബി.സി ജോയി, അക്ബര്‍ റ്റി.എല്‍, സോനുമോന്‍, മോബിന് മാത്യു എന്നിവര്‍ പറയുന്നത്.
ജില്ലാ പ്രസിഡണ്ടിന്റെ നടപടികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ്, എന്എസ്യു ദേശീയ പ്രസിഡന്റ് എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഒരു വിഭാഗം പറയുന്നു. എന്നാല്‍ വിവാദ പ്രമേയവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് കെഎസ്യു ജില്ലാ പ്രസിഡന്റ് നിയാസ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: