കാബൂള്‍: കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ സൈനികരുമായി പോകുകയായിരുന്ന രണ്ട് ബസിനു നേരെ ചാവേറുകള്‍ അക്രമണം അഴിച്ചു വിടുകയായിരുന്നു.
രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിലായാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. പടിഞ്ഞാറന്‍ കാബൂളില്‍ അഫ്ഗാന് നാഷണല്‍ ആര്‍മി ഓഫീസര്‍മാരുടെ ബസിന് നേരെയാണ് ആദ്യ ആക്രമണം ഉണ്ടായതെന്ന് കാബൂള്‍ ക്രിമിനല്‍ അന്വേഷണ പൊലീസ് തലവന്‍ മൊഹമ്മദ് ഫരീദ് അഫ്സാലി പറഞ്ഞു. ഇവിടെ ഏഴ് പേര് മരിക്കുകയും പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വടക്ക് കിഴക്കന്‍ കാബൂളിലുണ്ടായ രണ്ടാമത്തെ ആക്രമണത്തില്‍ ആറ് ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലീബാന് ഏറ്റെടുക്കുന്നതായി വക്താവ് സാബിയുള്ള മുജാഹിദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: