കോട്ടയം: വിജയദശമി ദിവസം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്തണമെന്ന് ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് ആവശ്യപ്പെട്ടു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കൈക്കുഞ്ഞുങ്ങളുമായി വിദ്യാരംഭത്തിനെത്തുന്ന ഭക്തര്‍ക്ക് ഇത് ഏറെ സഹായകരമാകും. പല ബസ്സുകള്‍ മാറി കയറുക എന്നത് ക്ലേശകരമാണ്. ഭക്തജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനുകളുടെ സമയം കണക്കിലെടുത്ത് ബസുകള്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍, പി.ജെ. ഹരികുമാര്‍, ബിനു ആര്. വാര്യര്‍, അഡ്വ. ശ്രീനിവാസ്പൈ, ആര്. രാജു, രാജേഷ് ചെറിയമഠം, അനിതാമോഹന്‍, ബിനു പുള്ളുവേലിക്കല്‍, ഡോ. ഇ.കെ. വിജയകുമാര്‍, സുമാ വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: