പാമ്പാടി: മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ അംഗീകരിച്ച വ്യവസ്ഥകള്‍ ലംഘിക്കാന്‍ ശ്രമിച്ചതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി. കൂരോപ്പട ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് തോട്ടപ്പള്ളി ഭാഗത്ത് വിവധ സഭകള്‍ സ്ഥാപിച്ചിരിക്കുന്ന പതിമൂന്നോളം സെമിത്തേരികളിലാണ് മൃതദേഹം സംസ്കരിക്കുന്നതുമായി ആക്ഷന്‍ കൗണ്‍സിലും സെമിത്തേരി ഭാരവാഹികളും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത്.
പരിസര മലിനീകരണം വളരെ രൂക്ഷമായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. പ്രതിഷേധം ശക്തമാകുകയും ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ കൂരോപ്പട ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തായ മണര്‍കാട് പഞ്ചാത്തിലെ ഒരു വാര്‍ഡിലെയും താസമക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ മാത്രമേ ഈ സെമിത്തേരികളില്‍ സംസ്കരിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ത അംഗീകരിക്കുകയും ഒരു വര്‍ഷത്തിലധികമായി നിലനിന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസം കൂരോപ്പട പഞ്ചായത്തില്‍ നിന്നും വളരെ അകലെയുള്ള സ്ഥലത്തുനിന്നും മൃതദേഹം കൊണ്ടുവന്ന് ഇതില്‍പ്പെട്ട ഒരു സെമിത്തേരിയില്‍ സംസ്കരിക്കാന്‍ ശ്രമം നടത്തിയതിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കുകയും ഇതേത്തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തു.
ആക്ഷന്‍ കൗണ്‍സിലിന്റെയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തിലാണ് ജനങ്ങള്‍ ശക്തിയായി പ്രതിഷേധിച്ചത്. വ്യവസ്ഥകള്‍ ലംഘിച്ച് ഈ സെമിത്തേരികളില്‍ മൃതദേഹം സംസ്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തിയായി ചെറുക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: