കടുത്തുരുത്തി: ചൊവ്വാഴ്ച ഉച്ചയ്ക്കുണ്ടായ കനത്ത മഴയിലും കാറ്റിലും വാഹന ഗതാഗതം തടസ്സപ്പെട്ടു. കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളില്‍ രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന മഴ എംസി റോഡിലും കടുത്തുരുത്തിയുടെ പലഭാഗങ്ങളും വെള്ളം കയറി ഗതാഗതം പാടെ തടസ്സപ്പെടുകയായിരുന്നു. കടുത്തുരുത്തി- കുറവിലങ്ങാട് റോഡില്‍ തോട്ടുവാ ഭാഗത്ത് റോഡില്‍ രണ്ടടിയോളം വെള്ളം ഉയര്‍ന്നു. കടുത്തുരുത്തി പോലീസ് സ്റ്റേഷന്റെ മുന്‍ഭാഗത്ത് വെള്ളം കയറി. നിരവധി കടകളിലും ബേക്കറിയിലും വെള്ളം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: