ബെയ്ജിങ്ങ്: ഹോങ്കോങ്ങില്‍ പ്രക്ഷോഭം രൂക്ഷമായി. നഗരത്തില്‍ കൂട്ടമായി നില്ക്കുന്നവര് പിരിഞ്ഞു പോകാനുള്ള നിര്‍ദ്ദേശം തള്ളിയതിനെ തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും ലാത്തിചാര്‍ജ്ജും നടത്തി.എന്നാല്‍ ഇതിനുശേഷം പ്രക്ഷോഭകരുടെ എണ്ണം കൂടുകയാണുണ്ടായത്. സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങണമെന്ന നിര്‍ദേശം തിരസ്കരിച്ച് പതിനായിരക്കണക്കിനു ജനങ്ങളാണ് തെരുവുകളില്‍ തടിച്ചുകൂടിയിരിക്കുന്നത്. നഗരത്തിലെ പ്രധാന റോഡുകള്‍ പ്രക്ഷോഭകാരികളുടെ നിയന്ത്രണത്തിലാണ്.
അതേസമയം, പ്രക്ഷോഭത്തില്‍ വിദേശരാജ്യങ്ങള്‍ ഇടപെടുന്നതിനെതിരെ ചൈന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇത് ചൈനയുടെ ആഭ്യന്തരപ്രശ്നം മാത്രമാണെന്നും വിദേശമന്ത്രാലയ വക്താവ് ഹുവാ ചുനിയിങ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: