ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഐഎസ്ഐഎസ് ഭീകരര്‍ക്കുമേല്‍ ശക്തമായ വ്യോമാക്രമണം തുടരുന്നു. ബഗ്ദാദില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അമരിയ അല്‍ ഫലൂജ പട്ടണത്തിനു വേണ്ടിയാണ് ഇപ്പോള്‍ ശക്തമായ പോരാട്ടം നടക്കുന്നത്. പട്ടണം ഇപ്പോള്‍ ശാന്തമാണ്. എന്നാലും ഫലൂജയില്‍ നിന്ന് വടക്കന്‍ മേഖലയിലേക്കുള്ള റോഡുകള്‍ ഇപ്പോഴും ഭീകരരുടെ നിയന്ത്രണത്തിലാണ്. വ്യോമാക്രമണത്തിന്റെ പിന്തുണയോടെയുള്ള കരയുദ്ധം ഭീകരരുടെ മുന്നേറ്റത്തെ ഒരുപരിധിവരെ തടഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, സിറിയന്‍ പട്ടണമായ കൊബേനു സമീപമുള്ള അതിര്‍ത്തിയില്‍ തുര്‍ക്കി തങ്ങളുടെ ടാങ്കുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ഐഎസ്ഐഎസ് ഭീകരരും കുര്‍ദ് സൈന്യവും തമ്മിലുള്ള പോരാട്ടത്തിനിടയ്ക്ക് ഒട്ടേറെ ഷെല്ലുകള്‍ തുര്‍ക്കി മേഖലയില്‍ പതിച്ചതിനെത്തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: