ന്യൂയോര്‍ക്ക്: ഇന്നലെ ഗംഭീരമായ ഒരു പ്രഭാത ഭക്ഷണ വിരുന്നില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെ 11 വലിയ കോര്‍പ്പറേഷനുകളുടെ കപ്പിത്താന്മാരുമായി കൂടിക്കാഴ്ച നടത്തി. ഭാരതത്തിന്റെ വ്യവസായ രംഗത്തെ ആന്തര വികസനത്തിനും തൊഴിലവസങ്ങള്‍ വര്‍ധിപ്പിക്കാനും ഭാരതീയരുടെ ജീവിത നിലവാരം ഉയര്‍ത്താനും ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.പെപ്സികോയുടെ തലവന്‍ ഭരതവംശജനായ ഇന്ദ്ര നൂയി ഗൂഗിളിന്റെ അദ്ധ്യക്ഷന്‍ എറിക് ഷ്മിദി, സിറ്റി ഗ്രൂപ്പിന്റെ മേധാവി മൈക്കിള്‍ കോര്‍ബെറ്റ് എന്നിവരടങ്ങിയ സംഘവുമായുള്ള സംവാദത്തില്‍ പ്രധാനമന്ത്രി ഭാരതത്തിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുകയുണ്ടായി. രാജ്യത്തെ വാണിജ്യ അന്തരീക്ഷം പുഷ്കലമാക്കാന്‍ എടുക്കാവുന്ന നടപടികളും ചര്‍ച്ചയില്‍ സ്ഥാനം പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: