ചേര്‍ത്തല: വടക്കേ അങ്ങാടിക്കവല വികസനത്തിന് കെട്ടിടങ്ങളുടെ വില നിശ്ചയിക്കുവാനുള്ള നടപടികള്‍ ആരംഭിക്കുവാന്‍ ശനിയാഴ്ച ഇന്നലെ ചേര്‍ന്ന വസ്തു ഉടമകളുടെ യോഗത്തില്‍ തീരുമാനമായി. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിശ്ചയിക്കുവാന്‍ കടമുറികള്ക്കുള്ളില് പ്രവേശിച്ച് അളവു നടത്താന്‍ വസ്തുഉടമകള്‍ അനുമതി നല്കി. ഏറ്റെടുക്കേണ്ടി വരുന്ന വസ്തുക്കളുടെ വില ഉഭയസമ്മത പ്രകാരം നിശ്ചയിക്കുന്നതിന് കളക്ടറുടെ സാന്നിദ്ധ്യത്തില്‍ കൂടുവാനും യോഗത്തില്‍ ധാരണയായി. പി. തിലോത്തമന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍, തഹസില്‍ദാര്‍ പി.ടി. വിജയലക്ഷ്മി, വില്ലേജ് ഓഫീസര്‍ ജയശ്രീ, പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ ഡി. ദിപു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: