കുടയത്തൂര്‍ : കുടയത്തൂര്‍, കോളപ്ര പാലങ്ങളിലെ സിഗ്നല്‍ ലൈറ്റുകള്‍ മിഴിയടച്ചു. ഒരു വര്‍ഷത്തോളമായി സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പാലത്തിന്റെ വീതി കുറവ് മൂലം സുഗമമായ ഗതാഗതത്തിനായിട്ടാണ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. രണ്ടു വശങ്ങളില് നിന്നും വരുന്ന വാഹനങ്ങള്‍ പാലങ്ങളുടെ നടുവിലെത്തുമ്പോഴാണ് പരസ്പരം കാണുന്നത്. ഇതുമൂലം ഡ്രൈവര്‍മാര്‍ തമ്മില്‍ വാക്കേറ്റം നിത്യസംഭവമാണ്. 3 ലക്ഷം രൂപ മുടക്കിയാണ് രണ്ട് പാലങ്ങളിലും സിഗ്നല്‍ ലൈറ്റുകള്‍ പഞ്ചായത്ത് സ്ഥാപിച്ചത്. ഇത് പ്രവര്‍ത്തനരഹിതമായിട്ടും നന്നാക്കാനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുന്നില്ല. ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുമ്പോഴും ലൈറ്റുകള്‍ മിഴി തുറക്കുവാന്‍ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയി
ലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: