ഇടുക്കി : നേര്യമംഗലത്ത് ആദിവാസികുടികളിലേക്കുള്ള വഴി തകര്‍ത്തതിലും കേന്ദ്ര ഗ്രീന്‍ ട്രൈബ്യൂണലിന്റെ വിധിക്കെതിരെയും ഇടുക്കി ജില്ലയില്‍ പ്രതിഷേധം കനത്തു. ഇന്നലെ വൈകിട്ട് അഞ്ചിന് വിവിധ കേന്ദ്രങ്ങളില്‍ തെരുവുവാസ സമരം ആരംഭിച്ചിട്ടുണ്ട്. ഹൈറേഞ്ച് സംരക്ഷണ സമിതി, ബി.ജെ.പി, സി.പിഎം, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ പിന്തുണയും സമരത്തിനുണ്ട്. 48 മണിക്കൂര്‍ തെരുവുവാസ സമരത്തിനാണ് സമരസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് കട്ടപ്പനയില്‍ നടന്ന തെരുവുവാസ സമരം സിപിഎം ജില്ലാ സെക്രട്ടറി എം.എം മണി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാവ് ശ്രീനഗരി രാജനും പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി. ഗ്രീന്‍ ട്രൈബ്യൂണലിന്റെ വിധിക്ക് കാരണം കോണ്‍ഗ്രസാണെന്ന നിലപാടാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കുമുള്ളത്. ബി.ജെ.പി സര്‍ക്കാര്‍ ഇടുക്കിയിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പറ്റുന്നതരത്തിലുള്ള നീക്കങ്ങളാണ് നടത്തിയിരുന്നതെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി മണിക്കുട്ടന് ജന്മഭൂമിയോട് പറഞ്ഞു. തൃശൂരില്‍ ജന്മഭൂമി എഡിഷന് ഉദ്ഘാടനത്തിന്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ എത്തിയപ്പോള്‍ ഹൈേറഞ്ച് സംരക്ഷണ സമിതിയുടെ ആശങ്കകള്‍ അറിയിച്ചിരുന്നു. ഇതേത്തുടര്ന്നചര്ച്ചകളുടെ അടിസ്ഥാനത്തിലേ ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞിരുന്നതായി മണിക്കുട്ടന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: