പാലക്കാട്: ഭാരതീയ റെയില്‍വേ മസ്ദൂര്‍ സംഘം അഖിലേന്ത്യാതലത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ദക്ഷിണ റെയില്‍വേ കാര്‍മിക് സംഘം പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ കാര്യാലയത്തിനു മുമ്പില്‍ ധര്‍ണ നടത്തി. ഡിആര്‍കെഎസ് സോണല്‍ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി സി. മധുസദനന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷണല്‍ പ്രസിഡണ്ട് ടിവി അശോകന് അധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ സെക്രട്ടറി സുനില്‍കുമാര്‍, കെ നാരായണന് (ഷൊര്‍ണൂര്‍), ആര്.കെ അഭിലാഷ് (കോഴിക്കോട്), കെ.വി ജയകുമാര്‍ (കണ്ണൂര്‍), യു തുളസിദാസ് (കാസര്‍കോട്), ബി. ഗോവിന്ദ (മംഗലാപുരം), വി. മുരളീധരന്, വൈദ്യലിംഗം പിള്ള പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: